Friday, June 13, 2014

Daivadashakam (English Version)

Daivame kathukolkangu
kaividaathingunjangale
naavikan nee bhavabdikko
raavikan thoni nin padam

onnonnayiyenniyennitho-
ttenum porulodungiyal
ninnidum drekku polullam
ninnilaspandamakanam

anna vasthraadhi mutathe
thannu rekshichu njangale
dhanyarakkunna neeyonnu
thane njangalkku thamburan

aazhiyum thirayum kaattu-
mazhavum poole, njangalum
mayayum nin mahimayum
neeyumennullilakanam

neeyallo srishtiyum srishta-
vayathum srishtijalavum
neeyallo divame, srishti-
kkulla samagriyayathum

neeyallo mayayum maya-
viyum mayavinodanum
neeyallo mayaye neekki
sayujyam nalkumaryanum

nee sathyam njanamanantham
nee thane varthamanavum
bhoothavum bhaviyum vera-
lothum mozhiyumorkil nee

akavum puravum thingum-
mahimavaarnna ninpadam
pukazhthunoo njangalangoo-
bhagavanee, jayikkuka

jayikkuka mahadeva
deenavana parayana
jayikkuka chidhananda
dayasindho jayikkuka

aazhamerum nin mahassa-
mazhiyil njangalaakavee
aazhanam vaazhanam nithyam
vaazhanam vaazhanam sukham

sreenarayana guruswami
bhagavanahanashanan
karunyanilayan namme
kathukollatte sarvada!

Thursday, June 12, 2014

പ്രാർത്ഥന

ദൈവമേ - കൈതൊഴാം കേൾകുമാറാകണേ,
പാവമാമെന്നെ നീ കാക്കുമാറാകണേ,

നേർവഴിക്കെന്നെ - നീ കൊണ്ടുപോയിടണേ
നേർവരും  - സങ്കടം - ഭസ്മമാകീടണേ

ധുഷ്ടസംസർഗ്ഗം വരാതെയാക്കീടണേ,
ശിഷ്ടരായുള്ളവർ തോഴരായിടണേ 

നല്ലകാര്യങ്ങളിൽ പ്രേമമുണ്ടാകണേ
നല്ല വാക്കോതുവാൻ ത്രാണിയുണ്ടാകനെ

കൃത്യങ്ങൾ - ചെയുവാൻ ശ്രദ്ധയുണ്ടാകണേ
സത്യം പറങ്ങിടാൻ ശക്തിയുണ്ടാകണേ!
 
ദൈവമേ - തൊഴാം കേൾകുമാറാകണേ.

ദൈവദശകം

ദൈവമേ കാത്തുകൊൾകങ്ങു
കൈവിടാതിങ്ങുഞങ്ങളെ ;
നാവികൻ നീ ഭവാബ്ധിക്കൊ-
രാവികൻ  തോണി നിൻ പദം

ഒന്നൊന്നായെണ്ണിയെണ്ണിത്തൊ-
ട്ടെണ്ണും പൊരുലൊടിങ്ങിയാൽ
നിന്നിടും ദൃക്കു പോലുള്ളം
നിന്നിലസ്പന്ദമാകണം

അന്ന വസ്ത്രാദി   മുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു
തന്നെ ഞങ്ങൾക്കു തമ്പുരാൻ

ആഴിയും തിരയും കാറ്റു-
മാഴവും പോലെ, ഞങ്ങളും
മായയും നിൻ മഹിമയും
നീയുമെന്നുള്ളിലാകണം

നീയല്ലോ സൃഷ്ടിയും ശ്രഷ്ട്ടാ-
വായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ, സൃഷ്ടി-
ക്കുള്ള സാമഗ്രിയായതും

നീയല്ലോ മായയും മായാ-
വിയും മായാവിനോദനും
നീയല്ലോ മായയെ നീക്കി-
സ്സായൂജ്യം നല്കുമാർയ്യനും

നീ സത്യം ജ്ഞാനമാനന്തം
നീ തന്നെ വർത്തമാനവും
ഭൂതവും ഭാവിയും വേറ -
ല്ലോതും മൊഴിയു മോർക്കിൽ  നീ

അകവും പുറവും തിങ്ങും-
മഹിമാവാർന്ന നിൻപദം
പുകഴ്ത്തുന്നു  ഞങ്ങളങ്ങു -
ഭഗവാനേ, ജയിക്കുക

ജയിക്കുക മഹാദേവ,
ദീനാവന പാരായണ,
ജയിക്കുക ചിദാനത്ദ
ദയസിന്ദൊ, ജയിക്കുക

ആഴമേറും നിൻ മഹസ്സാ-
മാഴിയിൽ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം.

ശ്രീനാരായണ ഗുരുസ്വാമി
ഭഗവാനഹനാശനൻ
കാരുന്യനിലയൻ  നമ്മെ
കാത്തുകൊള്ളട്ടെ സർവഥാ!

ജ്ഞാനപ്പാന

കൃഷ്ണ കൃഷ്ണാ  മുകുന്ദാ ജനാർദ്ദനാ
കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ
അച്യുതാനന്ദ ഗോവിന്ദ മാധവാ
സച്ചിദാനന്ദ നാരായണാ ഹരേ
(കൃഷ്ണ കൃഷ്ണാ ..)
 
ഇന്നലെയോളമേന്തെന്നറിഞ്ഞീലാ
ഇനി നാളായുമേന്തെന്നറിഞ്ഞീലാ
ഇന്നിക്കണ്ടതടിക്കുവിനാശാവു
മിന്നനേരമെന്നേതുമറിഞ്ഞീലാ
(കൃഷ്ണ കൃഷ്ണാ ..)
 
കണ്ടുകണ്ടങ്ങിരികും  ജനങ്ങളെ
കണ്ടില്ലെന്നു  വരുത്തുന്നതും ഭവാൻ
രണ്ടുനാലുദിനംകൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാൻ
(കൃഷ്ണ കൃഷ്ണാ ..)

മാളികമുകളെരിയമന്നൻറ്റെ
തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ
കണ്ടലോട്ടറിയുന്നു ചിലരിതു
കണ്ടാലും തിരിയാചിലര്കേതുമേ
(കൃഷ്ണ കൃഷ്ണാ ..)

കണ്ടതൊന്നുമേ സത്യമല്ലെന്നതും 
മുമ്പേ കണ്ടങ്ങറിയുന്നിതു ചിലർ 
നമ്മെയൊക്കെയും  ബന്ധിച്ച സാധനം 
കർമ്മമെന്നറിയെണ്ടതു  മുമ്പിനാൽ 
(കൃഷ്ണ കൃഷ്ണാ ..)

മുന്നമിക്കേണ്ട  വിഷ്വമശേഷവും 
ഒന്നായുള്ളോരു ജ്യോതിസ്വരൂപമായ്  
കാലമിന്നു കലിയുഗമല്ലയോ!
ഭരതമിപ്രദേശവുമല്ലയോ 
(കൃഷ്ണ കൃഷ്ണാ ..)

കൂടിയല്ല പിറക്കുന്ന നേരത്തു 
കൂടിയല്ല മരിക്കുന്ന നേരത്തു 
മദ്ധ്യേയിങ്ങനെ കാണുന്ന നേരത്ത്‌ 
മത്സരിക്കുന്നതെന്തിനു നാം വൃഥാ 
(കൃഷ്ണ കൃഷ്ണാ ..)

നാരായണം ഭജേ

നാരായണം ഭജേ നാരായണം - ലക്ഷ്മി
നാരായണം ഭജേ നാരായണം

വൃന്ദാവനസ്ഥിതം നാരായണം - ദേവ
വൃദ്യരഭിഷ്ടുതം നാരായണം
(നാരായണം ഭജേ )

ദിനകരമദ്ധ്യകം നാരായണം - ദിവ്യ
കനകാംബരദരം നാരായണം
(നാരായണം ഭജേ )

പങ്കജലോചനം നാരായണം - ഭക്ത
സങ്കടമോചനം നാരായണം
(നാരായണം ഭജേ )

കരുണാപയോനിധിം നാരായണം - ഭവ്യ
ശരണാഗതനിദിം നാരായണം
(നാരായണം ഭജേ )

രക്ഷിതജഗത്രയം നാരായണം - ചക്ര
ശിക്ഷിതാസുരചയം നാരായണം
(നാരായണം ഭജേ )

അന്ജാനനാശകം നാരായണം - ശുദ്ധ
വിജ്ഞാന ഭാസകം നാരായണം
(നാരായണം ഭജേ )

ശ്രീവൽസബൂഷണം  നാരായണം - നന്ദ
ഗോവൽസപോഷണം നാരായണം
(നാരായണം ഭജേ )

ശങ്കരനായകം നാരായണം - പദ
ഗംഗവിദായകം നാരായണം
(നാരായണം ഭജേ )

ശ്രീകണ്ടസേവിതം നാരായണം - നിത്യ
വികുന്ടവാസിനം നാരായണം
(നാരായണം ഭജേ )

രാമ രാമ പാഹിമാം

രാമ രാമ രാമ രാമ രാമ രാമ രാമാാ
രാമ രാമ രാമ രാമ രാമ രാമ പാഹിമാം


രാഘവാ മനോഹര മുകുന്ദരാമ പാഹിമാം
രാവണാന്തക മുകുന്ത രാമ രാമ പാഹിമാം
(രാമ രാമ)


ഭക്തി മുക്തി ദായക പുരന്ധരാദി സേവിത
ഭാഗ്യവാരിധെ! ജയ മുകുന്ദ രാമ പാഹിമാം
(രാമ രാമ)


ദീനതകൾ നീകി നീ അനുഗ്രഹിക്ക സാദരം
മാനവാഷികാമനെ മുകുന്ദ രാമ പാഹിമാം
(രാമ രാമ)


നിൻ ചരിതമ്മോധുവാൻ നിനവിലോർമ തോന്നണം
പഞ്ചസായകോപമ മുകുന്ദ രാമ പാഹിമാം
(രാമ രാമ)

ശങ്കര സദാശിവ നമസ്സിവായ മംഗള
ചന്ദ്രശേകര ഭഗവൽ ഭക്തി കൊണ്ടു ജ്ഞാനിത
(രാമ രാമ)


രാമമന്ത്ര മോതിടുന്നി താമയങ്ങൾ നീങ്ങുവാൻ
രാമരാഘവ മുകുന്ദ രാമ രാമ പാഹിമാം
(രാമ രാമ )


ഭക്ത വത്സല മുകുന്ദ പദ്മനാഭ പാഹിമാം
പന്നഗാരി വാഹന മുകുന്ദ രാമ പാഹിമാം
(രാമ രാമ )


കാൽതളിരടിയി കനിഞ്ഞുകൂപ്പുമെന്നുടെ
കാലധോഷമാകവേ കളഞ്ഞു രക്ഷ ചെയ്കമാം
(രാമ രാമ )


പാരിദെ ദരിദ്ര ദുഃഖ മേകിടാതെനിക്കുനീ
ഭൂരിമോദ   മേകണം മുകുന്ദ രാമ പാഹിമാം
(രാമ രാമ )


ശ്രീകരം ഭവിക്കണം എനിക്കു സ്രീപദെ വിഭോ
സ്രീനിധെ ദയാനിധേ മുകുന്ദ രാമ പാഹിമാം
(രാമ രാമ )


വിഗ്നമോക്കെയും അകറ്റി വിശ്വതീതി പൂർത്തിയായി
വന്നിടാനനുഗ്രഹിക്ക രാമ രാമ പാഹിമാം
(രാമ രാമ )

വിത്തവാനുമാകണം വിശേഷബുദ്ധിതോനണം
വിശ്വനായകാ വിഭോ മുകുന്ദ രാമ പാഹിമാം
(രാമ രാമ )

രോഗപീടവന്നണഞ്ഞു രോഗിയായ് വലഞ്ഞിടാതെ
ദേഹരക്ഷ ചെയ്യണം മുകുന്ദ രാമ പാഹിമാം
(രാമ രാമ )

 

സ്തോത്രങ്ങൾ

ശുക്ലാംഭരധരം  വിഷ്ണും
ശശിവർണം  ചതുർഭുജം
പ്രസന്നവദനംധ്യായേത്
സർവ വിഘ്നോപ ശാന്തയേ

ഗുരു സ്തോത്രം:
ഗുരുർ ബ്രഹ്മ ഗുരുർ വിഷ്ണു
ഗുരു ദേവോ മഹേശ്വര
ഗുരു സാക്ഷാൽ പരം ബ്രഹ്മ
തസ്മൈ ശ്രീ ഗുരുവേ നമ:

ഗായത്രി മന്ത്രം:
ഓം ഭുർഭുവസ്വ:
തത് സവിതുർവരേണ്യം
ഭർഗോ ദേവസ്യ ധീമഹീ 
ധിയോ യൊനപ്രചോദയാത്

ദേവി പരാശക്തി:
സർവ്വമംഗളമാംഗല്യേ
ശിവേ സർവാർധസാധികേ
ശരണ്യേ ത്രയംബകെ ഗൗരി
നാരായണീ നമോസ്തുതേ